• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കൃഷിയ്ക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ

Thu, 17/06/2021 - 3:43pm -- Central Nursery
Announcement Issued by
Plant Propagation & Nursery Management Unit, Vellanikkara
Date of Notification
വ്യാഴം, June 17, 2021
Content

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ, വെള്ളാനിക്കരയിലെ സെൻട്രൽ നേഴ്സറിയിൽ മികച്ചയിനം പച്ചക്കറി വിത്തുകളും, തൈകളും വില്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്.  കൂടാതെ W.C.T., കോമാടൻ കുറ്റ്യാടി തെങ്ങിൻതൈകളും, സൗത്ത് കാനറ, മോഹിത് നഗർ, രത്നഗിരി എന്നീ കവുങ്ങിൻ തൈകളും, നീലം, പ്രിയൂർ, മല്ലിക, ചന്ദ്രക്കാരൻ, ഗുദാദത്ത്, രത്ന, H-45,H-15,H-56, കൊളമ്പ്, അൽഫോൺസ, കേസർ, ജഹാംഗീർ മാവിനങ്ങളും മറ്റ് ഫലവൃക്ഷങ്ങളും, പന്നിയൂർ, കരിമുണ്ട വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും മറ്റ് അലങ്കാര ചെടികളും, അയർ, സമ്പൂർണ്ണ, അമൃതം തുടങ്ങിയ സൂക്ഷ്മമൂലകകൂട്ടുകളും, മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ്, ട്രൈക്കോഡർമ സംപുഷ്ടീകരിച്ച ചാണകപ്പൊടി മുതലായ ജൈവവളങ്ങളും, സുഡോമോണാസ്, ട്രൈക്കോഡർമ എന്നിവയും വില്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. 

പ്രവർത്തനസമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകീട്ട് 5.00 മണി വരെ.